ഡാർജിലിങ്: ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി ഒരിക്കൽ പോലും തിരിഞ്ഞുനോക്കാത്ത ഒരേ ഒരു മേഖല വടക്കൻ ബംഗാളിെൻറ നെറുകയിലുള്ള ഡാർജിലിങ് കുന്നുകളാണ്. സ്വയംഭരണത്തിനായി 2017ൽ ഗൂർഖകൾ നടത്തിയ 104 ദിവസത്തെ സമരം അടിച്ചമർത്തിയതോടെ ജനവികാരം തനിക്കെതിരായിട്ടും 2019ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ പ്രചാരണത്തിനെത്തിയിരുന്നു. എന്നാൽ, ഇക്കുറി സാഹചര്യങ്ങൾ അതിനേക്കാൾ അനുകൂലമായിട്ടും കുന്നിൻമുകളിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിലേക്കും വരാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായി മമത.
ഡാർജിലിങ്ങും കലിംേപാങ്ങും കേഴ്സെങ്ങുമാണവ.ഗൂർഖകളുടെ പിന്തുണ ആർജിക്കാൻ തമ്മിൽ തല്ലുന്ന ഗൂർഖ ജനമുക്തി മോർച്ചയുടെ ഇരുവിഭാഗങ്ങളെയും ഒരേസമയം തൃണമൂലിെൻറ സഖ്യകക്ഷിയാക്കിയതാണ് മമതക്ക് ഇക്കുറി പ്രചാരണത്തിനെത്താൻ കഴിയാത്ത സാഹചര്യമൊരുക്കിയത്. മൂന്നു സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി പരസ്പരം തോൽപിക്കാൻ തീരുമാനിച്ച ഇരുവിഭാഗം നേതാക്കളോടും തർക്കം സ്വന്തം നിലക്ക് തീർക്കാൻ പറഞ്ഞ് അവസാന നാൾ വരെ മമത പ്രചാരണത്തിന് വന്നില്ല. ബിമൽ ഗുരുങ് നേതൃത്വം നൽകുന്ന ഗൂർഖ ജനമുക്തി മോർച്ചക്ക് ഏെറ ജനസ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു ഇവ മൂന്നും. ബിമൽ ഗുരുങ്ങിെൻറ പാർട്ടിയുടെ പിന്തുണ കൊണ്ടാണ് 2009 മുതൽ കഴിഞ്ഞ മൂന്നുതവണയും ഡാർജിലിങ് ലോക്സഭ മണ്ഡലം ബി.ജെ.പി ജയിച്ചുകൊണ്ടിരുന്നത്. 2017ലെ ഗൂർഖ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി മൂന്നുവർഷം ഒളിവിൽ പോകേണ്ടി വന്ന ബിമൽ ഗുരുങ്ങിന് 2019ൽ പുറത്തുവരാൻ മമതയുമായി സഖ്യമുണ്ടാക്കേണ്ടി വന്നു. സമര കേസുകളെല്ലാം മമത പിൻവലിക്കുകയും ചെയ്തു.
അതേസമയം, 2017ലെ ഗൂർഖാലാൻഡ് സംസ്ഥാനത്തിനായുള്ള സമരം അവസാനിപ്പിച്ച വേളയിൽ തന്നെ ബിമൽ ഗുരുങ്ങിനോട് വഴിപിരിഞ്ഞ് മാറിനിന്ന ബിനയ് തമാങ്ങിെൻറ നേതൃത്വത്തിലുള്ളവർ വേറെ ഗൂർഖ ജനമുക്തി മോർച്ചയായി തൃണമൂൽ സഖ്യകക്ഷിയായിരുന്നു. സർക്കാറുമായി സഹകരിച്ച് ഡാർജിലിങ് സ്വയം ഭരണ കൗൺസിൽ ഭരണവും ബിനയ് തമാങ്ങിന് കിട്ടി. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിലും അവർ മമതക്കൊപ്പമായിരുന്നു.
എന്നാൽ, ബിമൽ ഗുരുങ് ബി.ജെ.പി സഖ്യം വിട്ട് മമതയോടൊപ്പം ചേർന്നതോടെ ഒരു മുന്നണിയിലായിട്ടും ഇരു മോർച്ചകളും തമ്മിലെ പോര് മൂർച്ഛിച്ചു. മറുപക്ഷത്ത് ബി.ജെ.പിയാകട്ടെ തങ്ങളുടെ സഖ്യകക്ഷിയായ ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട് (ജെ.എൻ.എൽ.എഫ്) നേതാക്കളെ താമര ചിഹ്നത്തിൽ സ്വന്തം സ്ഥാനാർഥികളാക്കി മത്സരിപ്പിക്കുകയാണ്. തങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ബിമൽ ഗുരുങ് തൃണമൂൽ സഖ്യത്തിൽ വന്നെങ്കിലും 2017ൽ മമത ചെയ്തത് മറക്കാനാവില്ലെന്നും അവരേക്കാൾ താൽപര്യം ജനങ്ങൾക്ക് ബി.ജെ.പിയോടാണെന്നുമാണ് ഡാർജിലിങ്ങിലെ തൃഷ്ണ മാങ്കർ പറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ സ്വന്തം നിലക്ക് ഒരു അസ്തിത്വവും ഇല്ലാതിരുന്ന ബി.ജെ.പിക്ക് ഗൂർഖകളുടെ മണ്ണിൽ പാർട്ടി തന്നെ വളർത്താനുള്ള അവസരമാണ് നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കിയത്. ഇത്രയും അനുകൂല സാഹചര്യമായിട്ടും ബി.ജെ.പിക്ക് ഈസി വാക്കോവർ ഇല്ലാതെപോകുന്നുവെങ്കിൽ അത് സ്ഥാനാർഥി നിർണയം കൊണ്ടുമാത്രമാണെന്ന് ഡാർജിലിങ്ങിലെ മാധ്യമപ്രവർത്തകൻ വിവേക് ഛേത്രി പറഞ്ഞു.
ആളുകൾക്ക് താൽപര്യമില്ലാത്തവരെയാണ് മൂന്നു മണ്ഡലങ്ങളിലും അവർ സ്ഥാനാർഥികളായി വെച്ചിട്ടുള്ളത്. അതോടെ മത്സരം തീർത്തും ത്രികോണമായി. ജെ.എൻ.എൽ.എഫിലെ അജയ് എഡ്വേർഡ്സ് എന്ന ക്രിസ്ത്യൻ നേതാവിന് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചത് ബിമൽ ഗുരുങ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടുണ്ട്. അതേസമയം, ഡാർജിലിങ്ങിലെ ഹിന്ദുവിഭാഗങ്ങളെ പോലെ ബുദ്ധമതക്കാർക്കും മോദി ഇപ്പോഴും സ്വീകാര്യനാണെന്ന് ഛേത്രി ചൂണ്ടിക്കാട്ടി.
ഡാർജിലിങ്: തൃണമൂൽ- ബി.ജെ.പി മത്സരം മുറുകിയശേഷം വടക്കൻ ബംഗാളിെല ഇടതുപക്ഷത്തിെൻറ അവശേഷിക്കുന്ന ഏക പ്രതീക്ഷയായ സിലിഗുരിയും ഡാർജിലിങ് ജില്ലകളിലെ മറ്റു മണ്ഡലങ്ങൾക്കൊപ്പം ഇന്ന് ബൂത്തിലേക്ക് നീങ്ങും. ഫുർഫുറ ശരീഫിലെ അബ്ബാസ് സിദ്ദീഖിയുമായുണ്ടാക്കിയ സഖ്യം ഗുണം ചെയ്തില്ലെന്നു മാത്രമല്ല, ദോഷമാകുകയും ചെയ്തതോടെയാണ് വടക്കൻ ബംഗാളിലെ എട്ടു ജില്ലകളിലെ ഇടതുപ്രതീക്ഷകൾ കേവലം സിലിഗുരി സീറ്റിൽ പരിമിതപ്പെട്ടത്.
സിലിഗുരിക്കിപ്പോഴും സ്വീകാര്യനായ സി.പി.എമ്മിെൻറ തല മുതിർന്ന നേതാവ് അശോക് ഭട്ടാചാര്യ, ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയ സി.പി.എമ്മിെൻറ മുൻ യുവനേതാവ് ശങ്കർ ഘോഷുമായും തൃണമൂൽ വക്താവ് ഓം പ്രകാശ് മിശ്രയുമായും ത്രികോണ മത്സരത്തിലാണ്.
പ്രധാന മത്സരം സി.പി.എം നേതാവും മുൻ സി.പി.എം നേതാവും തമ്മിൽ തെന്നയാണെന്ന് വോട്ടർമാർ സാക്ഷ്യെപ്പടുത്തുന്നു. 2015ൽ ഇടതുപക്ഷം സിലിഗുരി മുനിസിപ്പൽ കോർപറേഷൻ പിടിച്ചപ്പോൾ 72കാരനായ ഭട്ടാചാര്യയായിരുന്നു മേയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.