കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി പ്രചാരണം കനപ്പിച്ച ബി.ജെ.പിക്ക് മികച്ച മുന്നേറ്റം. ഏറ്റവും കനത്ത പോരാട്ടം കണ്ട പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതയുടെ കരുത്തിൽ തൃണമൂൽ മുന്നിൽനിൽക്കുേമ്പാൾ ആസാം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ തേരോട്ടം കുറിച്ച് ബി.ജെ.പിയാണ് മുന്നിൽ. തമിഴ്നാട്ടിൽ എ.ഡി.എം.കെ സഖ്യത്തിന് ഒരവസരത്തിലും മേൽക്കൈ നൽകാതെ ഡി.എം.കെ സഖ്യം മുന്നേറുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ 115 മണ്ഡലങ്ങളിലും ബി.ജെ.പി 108 ഇടത്തും മുന്നിലാണ്. കോൺഗ്രസ്- ഇടതുസഖ്യം മൂന്നു സീറ്റിൽ മുന്നേറുന്നു. മറ്റുള്ളവർക്ക് രണ്ടു സീറ്റുണ്ട്. മുഖ്യമന്ത്രി മമതയും പഴയ വിശ്വസ്തൻ സുവേന്ദു അധികാരിയും കടുത്ത പോരാട്ടം നടത്തുന്ന നന്ദിഗ്രാമിൽ ഇരുവരും ലീഡ് മാറിമാറി പങ്കുവെക്കുകയാണ്.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട അസമിൽ ആദ്യ സൂചനകളിൽ തകർപ്പൻ കുതിപ്പുമായി ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് തുടക്കത്തിലേ ഉറപ്പാക്കുകയാണ്. 52 ഇടത്താണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് സഖ്യം 28 സീറ്റിൽ മുന്നിൽനിൽക്കുന്നു. എ.ജി.പി സഖ്യത്തിന് മൂന്ന് സീറ്റിൽ ലീഡുണ്ട്.
തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകൾ. തൂത്തുവാരില്ലെങ്കിലും തുടക്കം മുതൽ മുന്നിലുള്ള ഡി.എം.കെ 86 ഇടത്ത് മുന്നിൽനിൽക്കുന്നു. എ.ഡി.എം.കെ സഖ്യം 69 ഇടത്തും മുന്നിൽ നിൽക്കുന്നു. എ.എം.എം.കെക്ക് രണ്ടു സീറ്റിൽ ലീഡുണ്ട്.
പോണ്ടിച്ചേരിയിൽ ബി.ജെ.പി സഖ്യം 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് സഖ്യത്തിന് അഞ്ചിടത്താണ് മേൽക്കൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.