കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാൽഡ, മുർഷിദാബാദ്, ബിർദും, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ മണ്ഡലങ്ങളിലുള്ള ജനങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
283 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 11,860 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സ്ഥാനാർഥികളിൽ 35 പേർ വനിതകളാണ്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് എല്ലാവരും ജനാധിപത്യത്തിെൻറ ഉത്സവത്തിൽ പങ്കാളികളാകണമെന്ന് ബംഗാൾ ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ശശി പാഞ്ചി, സാദൻ പാണ്ഡ എന്നീ മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ബിർദും ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് രണ്ടിനാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.