കൊൽക്കത്ത: നന്ദിഗ്രാമിൽ മമത തോൽക്കുമെന്ന് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഐ പാക് തലവൻ പ്രശാന്ത് കിഷോർ. ഐ പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) നടത്തിയ സർവേ ഫലം എന്ന രീതിയിലാണ് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുന്നത്. തങ്ങളുടെ പ്രവർത്തകരെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടിയാണ് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുന്നതെന്നും പ്രശാന്ത് കിഷോർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഐ. പാക്കിൽ ആരും ഡെസ്ക്ക് ടോപ് ഉപയോഗിക്കാറില്ല. അതിനാൽ വ്യാജ റിപ്പോർട്ട് തയാറാക്കുമ്പോൾ അത് സത്യമാണെന്ന് തോന്നിപ്പിക്കാൻ ആവശ്യമായ 'സ്മാർട്ട്നെസ്' ബി.ജെ.പി കാണിക്കണമായിരുന്നുവെന്നും പ്രശാന്ത് കിഷോർ ട്വിറ്ററിൽ പരിഹസിച്ചു.
Facing imminent defeat, @BJP4Bengal has now gone down to the level of using FAKE surveys in the name of I-PAC to keep the morale of their workers up!!
— I-PAC (@IndianPAC) March 31, 2021
P.S: In I-PAC, no one uses desktops so at-least be smart in your effort to create fake survey / reports! 😉🤣 pic.twitter.com/lFaOo0DshU
ഇത്തരത്തിൽ നുണ പ്രചാരണം നടത്തുന്നത് ബി.ജെ.പിക്ക് ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ബി.ജെ.പി നേതാക്കളേയും അവരുടെ വ്യാജ വാഗ്ദാനങ്ങളേയും പോലത്തെന്നെയാണ് അവരുടെ വ്യാജസർവേ ഫലങ്ങൾ. അതിന് ഒരു വിശ്വാസ്യതയും ഇല്ല. തോൽക്കുമെന്ന ഭയം മൂലമാണ് ബി.ജെ.പി ഐ പാക്കിന്‍റെ പേരിൽ വ്യാജ സർവേകൾ പടച്ചുവിടുന്നതെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
ബംഗാൾ മുഖ്യമന്ത്രി നന്ദിഗ്രാം സീറ്റിൽ തോൽക്കുമെന്നും ബി.ജെ.പി സ്ഥാനാർഥി സുവേന്ദു അധികാരി ജയിക്കുമെന്നുമുള്ള വ്യാജ സർവേ ഫലം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.