കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജയം ബംഗാളിൽ ഉറപ്പായെങ്കിലും നന്ദിഗ്രാമിൽ ദീദി പിന്നിലായത് ടി.എം.സിയെ ഞെട്ടിച്ചിരുന്നു.
മമതയുടെ പഴയ വിശ്വസ്തനും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാമില്‍ മുന്നില്‍. എന്നാല്‍ മമത ലീഡ് തിരിച്ചുപിടിച്ചു. കൊല്‍ക്കത്തയിലെ തന്‍റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.
മമതയുടെ രാഷ്ട്രീയ ജീവിതത്തില്‍ നന്ദിഗ്രാമിന് ഏറെ പ്രധാന്യമുണ്ട്. നന്ദിഗ്രാം, സിംഗൂര്‍ സമരത്തിന് പിന്നാലെയാണ് സി.പി.എമ്മിനെ തറപറ്റിച്ച് മമത അധികാരത്തിലെത്തിയത്.
ആകെയുള്ള 292 സീറ്റുകളില്‍ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം നിലവിൽ ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.