കൊൽക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അവസാനത്തോടടുത്ത് എത്തിനിൽക്കെ തകർപ്പൻ വിജയവുമായി ഭരണത്തുടർച്ചയുണ്ടാകുമെന്ന് തൃണമൂൽ നേതാവ്. മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി മമത ബാനർജി അധികാരത്തിൽ തിരികെയെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി പറഞ്ഞു. ജനം മരിച്ചുവീഴുേമ്പാഴും ഒരു പാർട്ടിക്ക് ഗുണമുണ്ടാകാൻ വേണ്ടി മാത്രം തെരഞ്ഞെടുപ്പ് കമീഷൻ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണെന്നും ഭൊവാനിപൂർ മണ്ഡലത്തിൽ വോട്ടുരേഖപ്പെടുത്തിയ പാർലമെന്‍റംഗം പറഞ്ഞു. മമത ബാനർജിയുടെ ഉറ്റ ബന്ധുകൂടിയാണ് അഭിഷേക്.
34 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടെണ്ണത്തിൽ കൂടി ഇേത സമയം തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നുവെങ്കിലും സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ തൃണമൂൽ സ്ഥാനാർഥി കാജൽ സിൻഹ കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.