കൊൽക്കത്ത: നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ആക്രമണത്തിനിരയായെങ്കിലും ഇനിയും പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ''രാത്രി കാര്യമായ പരിക്കുകൾ പറ്റിയെന്നും നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും എന്നാൽ, വീൽചെയറിലായാലും പ്രചാരണത്തിനുണ്ടാകുമെന്നും'' മമത പറഞ്ഞു. രണ്ടു, മൂന്ന് ദിവസങ്ങൾക്കകം പ്രചാരണത്തിനിറങ്ങാനാകുമെന്നും അണികൾ സമാധാനം പാലിക്കണമെന്നും മമത നേരത്തെ പറഞ്ഞിരുന്നു. 'സമാന ആക്രമണം നടന്നത് ഗുജറാത്ത് പോലുള്ള മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നുവെങ്കിൽ മറ്റൊരു ഗോധ്ര ആവർത്തിക്കുമായിരുന്നു'വെന്ന് തൃണമൂൽ നേതാവ് മദൻ മിത്ര കുറ്റപ്പെടുത്തി. 'നിക്കറി'ൽ പരിശീലനം കിട്ടിയ മികച്ച പരിശീലനമുള്ള ആളുകൾ ചെയ്തപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലാണ് മമത ചികിത്സയിലുള്ളത്. നന്ദിഗ്രാമിൽ ബുധനാഴ്ച രാത്രി അക്രമികൾ കൈയേറ്റം നടത്തിയതിനെ തുടർന്നാണ് ഇവർ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.