റാസ്‌പുടിൻ ചുവടുകളുമായെത്തി കേരളത്തിൽ തരംഗം തീർത്ത മെഡിക്കൽ വിദ്യാർഥികളായ ജാനകിയെയും നവീനിനെയും അനുകരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അനുകരിച്ചവരെയെല്ലാം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. അവസാനം കേരളത്തിൽ റാസ്‌പുടിൻ ചലഞ്ച് പോലും കേരളത്തിലുണ്ടായി.
ഇപ്പോഴിതാ, നടൻ ജയസൂര്യയുടെ മകൾ വേദയും റാസ്‌പുടിൻ ഗാനത്തിനൊപ്പിച്ച് തകർപ്പൻ ഡാൻസുമായെത്തിയിരിക്കുകയാണ്. താരം തന്നെയാണ് മകളുടെ നൃത്ത വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും. ജാനകിയും നവീനും ധരിച്ചതിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദ ചുവട്വെച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ എല്ലാവർക്കും സമർപ്പിക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ജയസൂര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുമ്പും മനോഹരമായ നൃത്തചുവടുകളുമായി വേദ സോഷ്യൽമീഡിയയിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.