പിതാവുമായുള്ള താരതമ്യം സനിമയിൽ തന്നെ ബാധിച്ചിട്ടില്ലെന്ന് ആമിർ ഖാന്റെ മകനും നടനുമായ ജുനൈദ് ഖാൻ. താനും പിതാവും തമ്മിൽ ശരീരികമായി ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും സമാനമായ കഥാപാത്രങ്ങൾ ഒരിക്കലും സിനിമയിൽ ചെയ്യില്ലെന്നും ജുനൈദ് കൂട്ടിച്ചേർത്തു. ആമിറുമായുള്ള താരതമ്യങ്ങൾ ഭാരമായി തോന്നാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. കാരണം ഞാനും പപ്പയും ശാരീരികമായി വളരെ വ്യത്യസ്തരാണ്, അതിനാൽ ഞങ്ങൾ ഒരിക്കലും സമാനമായ കഥാപാത്രങ്ങൾ ചെയ്യില്ല. അദ്ദേഹം ചെയ്തത് പോലെയുള്ള സിനിമകൾ ഞാൻ ചെയ്യില്ല. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല'- നടൻ പിടിഐയോട് പറഞ്ഞു.
മഹാരാജ് ആയിരുന്നു ജുനൈദിന്റെ അരങ്ങേറ്റ ചിത്രം. രണ്ട് ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന്. അദ്വൈത് ചന്ദൻ ആണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി കപൂറാണ് നായിക. അടുത്ത വർഷം ഫെബ്രുവരിയിലാണ് ചത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.