പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ആണ് തിയറ്ററുകളിൽ എത്തുന്നത്. ഫാന്റസി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബറോസ് പോലൊരു ചിത്രം ചെയ്യാൻ സാധിച്ചത് ഏറെ അഭിമാനമെന്നാണ് മോഹൻലാൽ പറയുന്നത്. ബറോസിനൊപ്പമുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.2021 ഡിസംബർ 23 ആണ് സിനിമയുടെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നത്. ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിങ്ങനെ 1,558 ദിവസം കൊണ്ടാണ് ജോലി പൂർത്തിയാക്കിയത്.ഒരു ത്രീ ഡി സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്- താരം അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ സിനിമ ഞങ്ങളെ എല്ലായ്പ്പോഴും രസിപ്പിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ സിനിമ നൽകിയിട്ടുണ്ട്. അപ്പോൾ ഈ വ്യവസായത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ബറോസ് ത്രീഡിയിൽ ഒരുക്കാൻ തീരുമാനിച്ചത്. സിനിമയുടെ അന്തിമഫലത്തിൽ അതീവ സന്തുഷ്ടരാണ്. ഈ ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്- മോഹൻലാൽ കൂട്ടിച്ചേർത്തു..
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലിഡിയന്‍ നാദസ്വരമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇസബെല്ല എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഡിസംബർ 27 ആണ് തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.