പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പോയ വർഷം പുറത്തിറങ്ങിയ ചിത്രം 700 കോടിയിലധികമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. എന്നാൽ താൻ ആദ്യ ഭാഗത്തിൽ സംതൃപ്തനായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇനി പുറത്തിറങ്ങാൻ പോകുന്ന സലാർ 2 എന്നും ഏറ്റവും അടുത്തു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' നിറഞ്ഞ സദസിൽ ആളുകളെ സിനിമ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. സലാറിൽ ഞാൻ സംതൃപ്തനല്ല. സത്യസന്ധമായി പറഞ്ഞാൽ ഞാൻ നിരാശനാണ്. സലാർ 2എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനായാണ് ഞാൻ എഴുതുന്നത്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ, പ്രേക്ഷകർ ഇപ്പോൾ സങ്കൽപ്പിക്കുന്നതിലും കൂടുതൽ ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. എന്റെ ജീവിതത്തിൽ വളരെ കുറച്ച് കാര്യങ്ങളിൽ മാത്രമാണ് ഞാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്, സലാർ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും,' - പ്രശാന്ത് നീൽ പറഞ്ഞു.
കെ.ജി.എഫ് 2 ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. 2022 ൽ ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.