Lance Reddick

അമേരിക്കൻ നടൻ ലാൻസ് റെഡ്രിക് അന്തരിച്ചു

ലോസ് ആഞ്ചൽസ്: അമേരിക്കൻ സീരിയൽ നടൻ ലാൻസ് റെഡ്രിക് അന്തരിച്ചു. 60 വയസായിരുന്നു. പ്രശസ്ത ടി.വി ഷോയായ ‘ദ വയർ’ ലെ ബാൽതിമോർ പൊലീസ് ലെഫ്റ്റനന്റ് കെഡ്രിക് ഡാനിയേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ ലോകപ്രശസ്തി നേടിയത്.

ലോസ് ആഞ്ചൽസിലെ സ്റ്റുഡിയോ സിറി മേഖലയിലുള്ള വസതിയിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2000ൽ ഇറങ്ങിയ എച്ച്.ബി.ഒ പ്രിസൺ ഡ്രാമ ഓസ്, ജോൺ വിക്ക് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദ വയറിലെ കഥാപാത്രമാണ് എന്നും ഓർമിക്കപ്പെടുന്നത്. ഇതുവരെ പ്രക്ഷേപണം ചെയ്ത ടി.വി ഷോകളിൽ ഏറ്റവും മികച്ച ഷോയാണ് ദ വയർ. 

Tags:    
News Summary - Actor Lance Reddick, Known For 'The Wire', Dies Aged 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.