ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ സുഹൃത്തും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ വെങ്കടദത്ത സായിയാണ് വരൻ. രാജസ്ഥാൻ ഉദയ്പുരിലെ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകൾ. വെള്ളിയാഴ്ച തുടങ്ങിയ ചടങ്ങുകൾ മൂന്ന് ദിവസം നീണ്ടു. ചൊവ്വാഴ്ച വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസൽക്കാരം നടക്കും.
ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ചടങ്ങിൽ സെലബ്രിറ്റികളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തതായാണ് വിവരം. വിവാഹ ചിത്രങ്ങൾ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്സിൽ പങ്കുവെച്ചു. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു ജനുവരിയിൽത്തന്നെ ബാഡ്മിന്റൺ കോർട്ടിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.