മോഹൻലാൽ ചിത്രം പുലിമുരുകന്റെ ആ റെക്കോർഡ് മറികടന്ന് '2018'! ചരിത്ര നേട്ടം; സന്തോഷം പങ്കുവെച്ച് നിർമാതാവ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 Everyone Is A Hero' തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം  ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ പുതിയ നേട്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിനിമ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക്  നന്ദിയും അറിയിച്ചിട്ടുണ്ട്.

'150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവ നിശ്ചയം-നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു.

ഇതോടെ ആഗേളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും '2018'  നേടിയിട്ടുണ്ട്. നേരത്തെ ലോകമൊട്ടാകെ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകനായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 146 കോടി രൂപയാണ് സിനിമയുടെ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജൂഡിന്റെ '2018'. 

Full View

'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി എന്നിങ്ങനെ മലയാളത്തിലെ മുൻനിരതാരങ്ങളാണ് അണിനിരന്നത്. 

Tags:    
News Summary - ‘2018’ movie becomes the first Malayalam film to gross Rs 150 crore worldwide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.