ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടൻ ആമിർ ഖാൻ. സിനിമയുടെ പരാജയമാണ് ഇടവേളക്ക് കാരണമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇടവേളയെന്ന് ആമിർ ഖാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
സിനിമയിൽ സജീവമല്ലെങ്കിലും ആമിർ ഖാന്റെ പേര് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. നടന്റെ ലുക്കും സ്റ്റൈലുമെല്ലാം വലിയ ചർച്ചയാവാറുമുണ്ട്. ഇപ്പോഴിതാ ആമിർ ഖാന്റെ പുതിയ ഹെയർ സ്റ്റൈൽ ആരാധകർക്കിടയിൽ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്.
മുംബൈയിലെ ഒരു ചടങ്ങിലാണ് ആമിർ പുതിയ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഷോർട്ട് കുർത്തയും നീല നിറത്തിലുള്ള പൈജാമയുമായിരുന്നു നടൻ ധരിച്ചിരുന്നത്. വസ്ത്രധാരണം മികച്ചതായിരുന്നെങ്കിലും നടന്റെ ഹെയർ സ്റ്റൈലായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. ലുക്കിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന ആമിറിന് ഇതെന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. കൂടാതെ കോമാളി വേഷം കെട്ടുന്നത് എന്തിനാണെന്നും കമന്റുകൾ വരുന്നുണ്ട്.
നാല് വർഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ.1994ലെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പ് റീമേക്കാണിത്. 2022 ആഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ലാൽ സിങ് ഛദ്ദക്കെതിരെ സംഘ്പരിവാറിന്റെ ബഹിഷ്കരണവും ഉണ്ടായിരുന്നു.അതേസമയം നെറ്റ്ഫ്ലിക്സിൽ ചിത്രം കാഴ്ചക്കാരെ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.