' അഭിമുഖങ്ങളിൽ മണ്ടൻ ഇമേജിൽ ഇരിക്കാൻ താൽപര്യമില്ല; പറയുന്നത് തഗ്ഗ് അല്ല ചോദ്യത്തിനുള്ള ഉത്തരങ്ങൾ'- നിഖില

രു മണ്ടൻ ഇമേജിട്ട് അഭിമുഖങ്ങളിൽ ഇരിക്കാൻ താൽപര്യമില്ലെന്ന് നടി നിഖില വിമൽ. ചോദിക്കുന്നതിനുള്ള മറുപടിയാണ് പറയുന്നതെന്നും ഉത്തരം അറിയില്ലെങ്കിൽ അറിയാത്തത് പോലെ തന്നെ ഇരിക്കുമെന്നും നിഖില പറഞ്ഞു. ദ് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിമുഖങ്ങളിലെ തന്റെ പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'പുറത്തൊരു മണ്ടൻ ഇമേജ് വരുത്താൻ എനിക്ക് ഇഷ്ടമല്ല. അതുപോലെഭയങ്കര ക്യൂട്ട്നസ് ഇടുന്ന ആളായിട്ട് നിൽക്കാനും താൽപര്യമില്ല. ഒരു സിനിമയുടെ പ്രൊമോഷനുമായി വരുമ്പോള്‍ ഞാന്‍ കൂടുതലും ആഗ്രഹിക്കുന്നത് ആ സിനിമയെ പറ്റി സംസാരിക്കാനാണ്. ഒരു ഓണ്‍ലൈന്‍ മീഡിയക്കാരും  സിനിമയെപ്പറ്റി അധികം ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടിട്ടില്ല. അവർക്ക് റാപ്പിഡ് ഫയർ റൗണ്ടുകളോ അല്ലെങ്കിൽ നമ്മൾ മണ്ടത്തരം പറയുന്നതൊക്കെയാണ് വേണ്ടത്. എന്നാൽ എനിക്ക് അതിൽ നിന്നുകൊടുക്കാൻ തോന്നാറില്ല. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ മണ്ടത്തരം പറയാൻ നിൽക്കില്ല. അറിയില്ലെങ്കിൽ അറിയില്ലാത്തത് പോലെ ഇരിക്കും. ഓഫ് ദ് കാമറ‍യിൽ ചിലപ്പോൾ ഞാൻ എന്തെങ്കിലും ഉത്തരം പറഞ്ഞേക്കാം. കാമറയിൽ പറയുമ്പോൾ നിങ്ങൾക്ക് അതൊരു കണ്ടന്റ് ആണ്. അത് ഡോക്യുമെന്റ് ചെയ്യപ്പെടും. ആ കണ്ടന്റിന് റീച്ച് കിട്ടുകയെന്ന് അറിയാവുന്നത് കൊണ്ട് അവര്‍ അത് പബ്ലിഷ് ചെയ്യും. അവസാനം ഒരു ആവശ്യം ഇല്ലാതെ ഞാനാകും അതില്‍ എഫക്ട്ഡ് ആകുക.അതില്‍ എനിക്ക് താത്പര്യമില്ല.

ഈ അഭിമുഖങ്ങളിൽ ഞാൻ പറയുന്നത് തഗ്ഗ് അല്ല. ചോദ്യത്തിനുള്ള മറുപടിയാണ്. അത് മറ്റുള്ളവർ തഗ്ഗ് ആയിട്ട് എടുക്കുന്നതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. പലപ്പോഴും ഡ‍യറക്ട് ചോദ്യങ്ങൾ ചോദിക്കാറില്ല.  ചോദ്യങ്ങള്‍ക്ക് എനിക്ക് ഇത്രയൊക്കെയേ ഉത്തരം പറയാന്‍ പറ്റുള്ളൂ.പിന്നെ അവര്‍ ആഗ്രഹിക്കുന്ന ഉത്തരമാണ് വേണ്ടതെങ്കില്‍ അത് എന്റെ കൈയില്‍ ഉണ്ടാവില്ല. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ സ്വഭാവമാണ്. ഞാന്‍ ഇതിലൊന്നും വളരെ കോണ്‍ഷ്യസല്ല'-നിഖില വിമല്‍ പറഞ്ഞു.

Tags:    
News Summary - Acress Nikhila Vimal About Thug Answer's In Online Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.