നാലാം വയസിൽ മകന് കാൻസർ! ജീവിതത്തിലെ ദുഷ്കരമായ ഘട്ടം, പോരാട്ടത്തെക്കുറിച്ച് ഇമ്രാൻ ഹഷ്മി

കൻ അയാന്റെ കാൻസർ അതിജീവനത്തെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി നടൻ ഇമ്രാൻ ഹഷ്മി. സോഷ്യൽ മീഡിയ പേജിൽ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കടന്നുപോയ വിഷമഘട്ടത്തെക്കുറിച്ച് നടൻ വ്യക്തമാക്കിയത്. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകൻ വളരെ പക്വതയോടെ ആ സമയത്തെ നേരിട്ടുവെന്നും ഇമ്രാൻ ഹഷ്മി പറഞ്ഞു.

എന്റെ മകൻ അയാന് കാൻസർ രോഗം നിർണ്ണയം നടത്തിയിട്ട് 10 വർഷമായി. ജീവിതത്തിലെ ദുഷ്കരമായമായ ഘട്ടമായിരുന്നു അത്.   എന്നാൽ  വിശ്വാസത്തോടേയും പ്രതീക്ഷയോടേയും ഞങ്ങൾ അതിനെ  മറികടന്നു. ഏറ്റവും പ്രധാനപ്പെട്ടത്  അയാൻ പക്വതയോടെ അതിജീവിച്ച്, ശക്തമായി തുടർന്നു എന്നതാണ്. സ്നേഹവും  പ്രാർഥനയുമായി ഞങ്ങൾക്കൊപ്പം  കൂടെ നിന്ന എല്ലാവർക്കും നന്ദി- ഇമ്രാൻ ഹഷ്മി കുറിച്ചു.

എനിക്ക് എപ്പോഴും ആശ്രിക്കാൻ കഴിയുന്ന ഒരാൾ. എന്റെ മകൻ, എന്റെ സുഹൃത്ത്, എന്റെ സൂപ്പർഹീറോ അയാൻ- എന്നിങ്ങനെ മറ്റൊരു പോസ്റ്റും കൂടി നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

2014 ൽ ആയിരുന്നു ഇമ്രാൻ ഹഷ്മിയുടെ മകൻ അയാന് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്. അന്ന് കുഞ്ഞിന് നാല് വയസായിരുന്നു പ്രായം. അഞ്ച് വർഷത്തെ ചികിത്സക്ക് ശേഷമാണ് രോഗമുക്തി നേടിയത്. പിന്നീട് യുവ എഴുത്തുക്കാരൻ ബിലാൽ സിദ്ദിഖിയുടെ സഹായത്തോടെ മകന്റെ പോരാട്ടത്തെക്കുറിച്ച് ഇമ്രാൻ ഹഷ്മി 'ദി കിസ് ഓഫ് ലവ്' എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. 


Tags:    
News Summary - Actor Emraan Hashmi shares heartwarming post for cancer survivor son Ayaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.