എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിക്കാൻ കാരണം താനാണെന്ന് നടൻ അജയ് ദേവഗൺ. തന്റെ പുതിയ ചിത്രമായ ഭോലയുടെ പ്രചരണഭാഗമായി 'കപിൽ ശർമ' ഷോയിൽ എത്തിയപ്പോഴാണ് ചിരിപടർത്തിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷോയിലെത്തിയ അജയ് ദേവഗണിനെ ആർ.ആർ ആറിന്റെ ഭാഗമായതിൽ അവതാരകനായ കപിൽ ശർമ അഭിനന്ദിച്ചിരുന്നു. കൂടാതെ ചിത്രത്തെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് പാട്ടിന് ഓസ്കർ ലഭിക്കാൻ കാരണം താനാണെന്ന് നടൻ പറഞ്ഞത്. ' ആർ. ആർ. ആറിന് ഓസ്കാർ ലഭിക്കാനുള്ള കാരണം ഞാനാണ്. ഈ പാട്ടിന് ഞാനാണ് നൃത്തം ചെയ്തിരുന്നതെങ്കിൽ എന്തായാനെ' അജയ് ദേവഗൺ പറഞ്ഞു. ഫ്ലോറിൽ കൂട്ടച്ചിരി പടർത്തിയ നടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഓസ്കർ നേട്ടത്തോടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറുകയാണ് എസ്. എസ് രാജമൗലിയുടെ ആർ. ആർ. ആർ. മികച്ച ഒറിജിനൽ സ്കോറിനുളള ഓസ്കർ പുരസ്കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ജൂനിയർ എൻ.ടി. ആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.
സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആർ. ആർ. ആർ. ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.