ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു; ഉപജീവനമാർഗമില്ല, ഞാനും സഹോദരിയും മാത്രമായി -ഷാറൂഖ് ഖാൻ

മാതാപിതാക്കളുടെ വിയോഗത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഷാറൂഖ് ഖാൻ. ദുബൈയിൽ  സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മനസു തുറന്നത്. മാതാപിതാക്കളുടെ മരണത്തിന് ശേഷം താനും സഹോദരിയും മാത്രമായെന്നും ഉപജീവനത്തിന് മറ്റു വഴികളില്ലായിരുന്നെന്നും ഷാറൂഖ് ഖാൻ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് ഇന്നു കാണുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

'എന്റെ 14ാം മത്തെ വയസിലാണ് അച്ഛൻ മരിക്കുന്നത്. 24 വയസ്സുള്ളപ്പോൾ അമ്മയും പോയി. പത്ത് വർഷത്തെ ഇടവേളയിലാണ് ഇരുവരെയും നഷ്ടപ്പെടുന്നത്. മാതാപിതാക്കളുടെ മരണശേഷം ഞാനും സഹോദരിയും മാത്രമായി.ഞങ്ങൾക്ക് പോകാൻ ഒരിടമില്ലായിരുന്നു.

ഒരു പ്രഭാതത്തിൽ എന്റെ മാതാപിതാക്കൾ എവിടെയെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് തോന്നി. ഒരിക്കൽ അവരുമായി വീണ്ടും കണ്ടുമുട്ടുമെന്ന് ഉറപ്പാണ്.അവർ ആകാശത്തിലെ നക്ഷത്രങ്ങളാണ്, ഞാൻ അവരെ ഒരിക്കൽ കാണും. എന്നാൽ അവർ 24 വയസ്സുള്ള ഉപജീവനമാർഗമില്ലാത്ത മകനെക്കുറിച്ചോർത്ത് വിഷമിക്കുന്നതുപോലെ തോന്നി. എനിക്ക് ഉപജീവനമാർഗമില്ല, അങ്ങനെ ഞാൻ കഠിനാധ്വാനം ചെയ്യാൻ തുടങ്ങി. നല്ല കാര്യങ്ങൾ ചെയ്യണമെന്ന് തീരുമാനിച്ചു.

ഞാൻവളരെ വിചിത്രമായ ഒരു രീതിയാലാണ് കാര്യങ്ങൾ നോക്കിയിരുന്നത്.ഞാൻ നേരത്തെ മരിച്ചാൽ കുറ്റബോധം തോന്നരുത്. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നും. നമ്മുടെ മാതാപിതാക്കൾ നമ്മളെ മിസ് ചെയ്യുന്നുണ്ടാവണം. ഞാൻ എന്റെ മക്കൾക്കായി നിന്നു. അവരുടെ ജീവിതം നല്ലതാവണം, ഭാവിയിൽ സന്തോഷത്തോടെ ജീവിക്കണം.അവർ മൂന്നുപേരും വളരെ സ്നേഹമുള്ളവരും കഠിനാധ്വാനികളുമാണ്'- ഷാറൂഖ് ഖാൻ പറഞ്ഞു.

Tags:    
News Summary - Shah Rukh Khan opens up on losing his parents, wonders if they saw him as a '24-year-old kid who has no sustenance’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.