താമസിക്കുന്നത് ഇന്ത്യയിൽ; പക്ഷെ വോട്ട് ഇല്ല; രാജ്യത്ത് വോട്ടവകാശമില്ലാത്ത താരങ്ങൾ

സിനിമാ തിരക്കുകൾക്കിടയിലും താരങ്ങൾ പോളിങ് ബൂത്തിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്താറുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി താരങ്ങൾ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താറുമുണ്ട്. എന്നാൽ ഇന്ത്യയിലെ ചില പ്രമുഖ താരങ്ങൾ ഇന്നും രാജ്യത്ത് വോട്ടവകാശമില്ല.

ഇന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ആലിയ ഭട്ട്.സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളുമായ ആലിയ ഭട്ടിന് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.നടി കത്രീന കൈഫാണ് ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു താരം. വർഷങ്ങളായി ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും കത്രീനക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.കശ്മീർ സ്വദേശി മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളാണ് കത്രീന.

കനേഡിയൻ പൗരത്വമാണ് നടിയും നർത്തകിയുമായ നോറ ഫത്തേഹിക്കുള്ളത്.ആമിര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ഖാനും അമേരിക്കന്‍ പൗരത്വമാണുള്ളത് എന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. ശ്രീലങ്കന്‍ മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇന്ത്യയിൽ വോട്ട് ചെയ്യാൻ സാധിക്കില്ല.ബഹ്‌റൈനിലാണ്  നടി ജനിച്ചത്.

Tags:    
News Summary - Bollywood actors who can’t vote in India: Alia to Nora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.