' ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരിക്കട്ടെ'; ട്രോളുന്നവരോട് അക്ഷയ് കുമാര്‍

ക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമാണ് സർഫിര. സൂര്യയുടെ സൂരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. ജൂലൈ 12 ന് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഈ കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആകെ സമാഹരിച്ചത് 102.16 കോടിയാണ്.ഖേൽ ഖേൽ മേ, സിങ്കം എഗെയ്ൻ എന്നീ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങാനൊരുങ്ങുന്നത്.

ഇപ്പോഴിതാ തനിക്ക് ഉയരുന്ന ഒരു വിമർശനത്തെക്കുറിച്ച് പറയുകയാണ് അക്ഷയ് കുമാർ. സംരംഭകൻ ഗസൽ അലഗുമായിട്ടുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'വർഷത്തിൽ നാല് സിനിമകൾ ചെയ്യുന്നത് എന്തിനാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. നാല് സിനിമ ചെയ്യുന്നതിന് പകരം ഒരു സിനിമയിൽ ശ്രദ്ധിക്കണമെന്നാണ് ഇവർ പറയുന്നത്. ഇത്തക്കാരോട് എനിക്ക് പറയാനുള്ളത്; ഒരു സിനിമ ചെയ്തതിന് ശേഷം ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരിക്കട്ടെ? ബാക്കി സമയം ഞാൻ എന്ത് ചെയ്യണം- അക്ഷയ് കുമാർ തുടർന്നു.

ഞാൻ ഒരുപാട് ജോലി ചെയ്യുന്നതിനെക്കുറിച്ച് മറ്റുള്ളവർ പറയുന്നുണ്ട്. നോക്കൂ ഇവിടെ ജോലിയുള്ളവർ ഭാഗ്യവാന്മാരാണ്. ഇവിടെ തൊഴിലില്ലായ്മയുണ്ടെന്ന് പറയുന്നു. അത് നടക്കുന്നു ഇതു നടക്കുന്നു എന്നിങ്ങനെയൊക്കെ പറയുന്നുണ്ട്. ആർക്കെങ്കിലും ജോലി കിട്ടുന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെ- അക്ഷയ് കുമാർ വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Tags:    
News Summary - Akshay Kumar takes a dig at trolls criticising him for doing 4 films a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.