പ്രിയദർശന്റെ ഹൊറർ-കോമഡി ചിത്രം അക്ഷയ് കുമാറിനെ രക്ഷിക്കുമോ?

 കഴിഞ്ഞ കുറച്ചുനാളുകളായി അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങുകയാണ്. ഈ അടുത്തിറങ്ങിയ ഖേൽ ഖേൽ മേമിനും തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല.    ഈ വർഷം ഏപ്രിൽ 14 ന് പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് മുടക്കു മുതൽ പോലും തിരികെ ലഭിച്ചില്ല.

ഒരു ഇടവേളക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുകയാണ്. ഹൊറർ- കോമഡി ചിത്രവുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടൈറ്റിലും നടന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഒമ്പതിന് പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ മുംബൈയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലാകും ഷൂട്ടിങ് നടക്കുക എന്നാണ് വിവരം.എന്തായാലും തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിനെ കരകയറ്റാൻ പ്രിയദർശന് സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയിയും പ്രിയദർശനും ഒന്നിക്കുന്നത് .ഹം​ഗാമ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ ബോളിവുഡ് ചിത്രം.'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യാ', 'ഭാഗം ഭാഗ്', 'ദേ ദനാ ദാൻ', 'ഗരം മസാല' എന്നിവയാണ്  അക്ഷയ് കുമാറും പ്രയദർശനും ഒന്നിച്ച ചിത്രങ്ങൾ. ഇവയെല്ലാം ബോളിവുഡ് ബോക്സോഫിസിൽ നിന്ന് മികച്ച കളക്ഷൻ നേടിയിരുന്നു.

Tags:    
News Summary - Akshay Kumar's horror-comedy with Priyadarshan to be announced on his birthday: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.