'കൊലയാളികളുടെ പിന്നാലെ പോയില്ലെങ്കിൽ അടുത്തത് നിങ്ങളോ സ്റ്റാലിൻ സാറോ ആയിരിക്കും'; ഉദയനിധിയോട് അൽഫോൺസ് പുത്രൻ

 സംവിധായകൻ അൽഫോൺസ് പുത്രന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റേയും ഉദയനിധി സ്റ്റാലിന്റേയും ജീവൻ അപകടത്തിലാണെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്.

'ഉദയനിധി അണ്ണന്. കേരളത്തില്‍ നിന്ന് വന്ന ഞാന്‍  നിങ്ങളോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറഞ്ഞു. ഉരുക്കുവനിതയായ ജയലളിതയെയും കലൈഞ്ജറെയും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇനി ക്യാപ്റ്റന്‍ വിജയകാന്തിനെ കൊലപ്പെടുത്തിയത് ആരാണെന്ന് കണ്ടെത്തണം.നിങ്ങള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, അവര്‍ ഇന്ത്യന്‍ 2 സെറ്റില്‍ വച്ച് സ്റ്റാലിന്‍ സാറിനെയും കമല്‍ സാറിനെയും കൊല്ലാന്‍ ശ്രമിച്ചു. ഇപ്പോള്‍ നിങ്ങള്‍ കൊലയാളികളുടെ പിന്നാലെ പോയില്ലെങ്കിൽ, കൊലയാളികളുടെ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിൻ സാറോ ആയിരിക്കും.

നേരം സിനിമ ഹിറ്റായപ്പോൾ എനിക്കൊരു സമ്മാനം നല്‍കിയത് ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ ഒരു ഐഫോണ്‍ സെന്ററിൽ വിളിച്ചു, 15 മിനിറ്റിനുളളിൽ എനിക്ക് ഒരു ബ്ലാക്ക് കളര്‍ ഐഫോണ്‍ ലഭിച്ചു. ഉദയനിധി അണ്ണന്‍ അത് ഓര്‍ക്കുന്നെന്ന് കരുതുന്നു.അതിലും എളുപ്പമാണ് കൊലയാളികളെയും അവരുടെ ലക്ഷ്യത്തെയും കണ്ടെത്തുന്നത്- എന്നായിരുന്നു അൽഫോൺസിന്റെ കുറിപ്പ്.


അൽഫോൺസ് പുത്രന്റെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

Tags:    
News Summary - Alphonse Puthren’s Instagram posts About allege Vijayakanth was murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.