കൊച്ചി: കേരളക്കരയാകെ ചേർത്തുനിർത്തുമ്പോൾ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്ത നടൻ മമ്മൂട്ടിക്ക് ദ്വീപിൽനിന്നൊരു തുറന്ന കത്ത്. മമ്മൂട്ടിക്ക് ആദ്യപ്രതിഫലം നൽകിയത് തങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് സമൂഹ മാധ്യമത്തിൽ കത്ത് പോസ്റ്റ് ചെയ്തത്. ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിതന്നെ ഏതാനും വർഷം മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ നൽകിയ ലേഖനത്തിലെ വാചകങ്ങളാണ്.
'അന്ന് ലക്ഷദ്വീപിൽനിന്നുള്ള ധാരാളം വിദ്യാർഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു. അവർക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ. അതിെൻറ ആഭിമുഖ്യത്തിൽ കോളജിൽ വെച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടൻകലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച അനൗൺസ്മെൻറ് നടത്തിയത് ഞാനായിരുന്നു.
10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം'. മമ്മൂട്ടി എഴുതിയ ഈ വാചകം എടുത്തുപറഞ്ഞാണ് ആദ്യപ്രതിഫലം സാദിഖ് ഓർമിപ്പിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന അവസരത്തിൽ സമൂഹ മാധ്യമങ്ങളിൽ അങ്ങയുടെയും മകെൻറയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.