തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബാലതാരമായി കരിയർ ആരംഭിച്ച താരത്തിന്റെ തുടക്കം ബോളിവുഡിലൂടെയായിരുന്നു. മുൻനിരതാരങ്ങൾക്കൊപ്പം ഖുശ്ബു പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിത കരിയറന്റെ തുടക്കകാലത്ത് രാജ് കപൂർ ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് താരം.വിക്കി ലാല്വാനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'14 വയസുള്ളപ്പോഴാണ് രാജ് കപൂർ രചനയും സംവിധാനവും നിർവ്വഹിച്ച രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലേക്ക് നായികയാകാൻ ക്ഷണം ലഭിക്കുന്നത്. അതിനായി ഒരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഗംഗോത്രിയിൽ ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്തരുന്നത്. എന്നാൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ആദ്യം കൊൽക്കത്തയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഒരു വേശ്യാലയത്തിന്റെ രംഗമായിരുന്നു ചിത്രീകരിക്കാൻ തീരുമാനിച്ചത്. ഈ നായിക കഥാപാത്രം ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്നാൽ എനിക്ക് 14 വയസ് പോലും ആയിട്ടില്ല. അങ്ങനെയാണ് രാജ് ജി എന്നെ ആ കഥാപാത്രത്തിൽ നിന്ന് മാറ്റിയത്. അവൾ ഒരു കുട്ടിയാണ്. പിന്നെ എങ്ങനെയാണ് ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുക. അതൊരിക്കലും നന്നാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അങ്ങനെ ആ ചിത്രത്തിൽ നിന്ന് എന്നെ മാറ്റി പകരം മന്ദാകിനിയെ ആ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്'- ഖുശ്ബ സുന്ദർ പറഞ്ഞു.
രാജീവ് കപൂർ ആയിരുന്നു ചിത്രത്തിലെ നായകൻ. 1985ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. എന്നാൽ ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.രാജ് കപൂറിന്റെ അവസാന ചിത്രമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.