ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നടൻ എന്ന ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ലെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നും സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പറഞ്ഞു. 'ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ'? എന്ന ചോദ്യത്തിനായിരുന്നു മറുപടി. കൂടാതെ തന്റെ ചിത്രമായ ജയ ജയ ജയ ജയ ഹേയിലെ കഥാപാത്രത്തെക്കുറിച്ചും താരം പറഞ്ഞു.
'അത്തരം ലേബല്‍ നിലവില്‍ മറ്റു നടന്മാര്‍ക്കുണ്ട്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല.സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടനാണ് ആഗ്രഹിക്കുന്നത്. ജയ ജയ ജയ ജയ ഹേയിൽ വളരെ വൃത്തികെട്ട നായകനെയാണ് ഞാന്‍ അവതരിപ്പിച്ചത്. അതൊരിക്കലും ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ ആ സിനിമക്ക് ഗുണം ചെയ്യുമോ? എന്നിവയാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും- ബേസിൽ പറഞ്ഞു.
2015 ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗോദ, മിന്നൽ മുരളി എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. മിന്നൽ മുരളിയുടെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
ഫാലിമിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബേസിൽ നായകനായെത്തിയ ചിത്രം.ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം, നുണക്കുഴി തുടങ്ങിയവയാണ് ബേസിൽ അഭിനയിക്കുന്ന മറ്റു ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.