തമിഴ്​ ഹാസ്യനടൻ വടിവേൽ ബാലാജി നിര്യാതനായി

ചെന്നൈ: തമിഴ്​ഹാസ്യ നടനായ ബാലാജി എന്ന വടിവേൽ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. രണ്ടാഴ്​ച മുൻപ്​ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്​ കൈകളുടെ ചലനശേഷി നഷ്​ടപ്പെട്ട നിലയിൽ ചെന്നൈ രാജീവ്​ഗാന്ധി ഗവ. ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്​ച രാവിലെ മരണം സംഭവിച്ചു.

വിജയ്​ ടി.വിയിലെ 'കലക്കപോവത്​ യാര്​' എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്​ ഹാസ്യനടൻ വടിവേലുവിനെ അനുകരിച്ച്​ ഹാസ്യ പരിപാടികൾ നടത്തിയിരുന്നതിനാലാണ്​ 'വടിവേലു ബാലാജി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്​. 1991 ൽ പുറത്തിറങ്ങിയ എൻ റാസാവിൻ മനസിൽ എന്ന ചിത്രത്തിലൂടെയാണ് മധുരക്കാരനായ ബാലജി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിജയ്​ ടി.വിയിലെ മിക്ക ഷോകളിലും ബാലാജിക്ക്​ മുഖ്യ റോളുണ്ടായിരുന്നു. 'കോലമാവ്​ കോകില' ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.