ഈ പത്ത് കഥാപാത്രങ്ങൾ തനിക്ക് മറക്കാനാവില്ല -സിദ്ദിഖ്

മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥാപാത്രങ്ങളും  തനിക്ക് പ്രിയപ്പെട്ടതാണെന്ന് സംവിധായകൻ സിദ്ദിഖ്. എ​ല്ലാം ഒ​ന്നി​​നൊ​ന്ന്​ മി​ക​ച്ച​താണ്. മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ർ​ണ​കാ​ല​ങ്ങ​ളി​ൽ വ​ന്ന സി​നി​മ​ക​ളാ​ണ്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​ർ വോ​ട്ടി​ങ്ങി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തത്. ഇതെല്ലാം മ​ഹാ​പ്ര​തി​ഭ​ക​ളു​ടെ സൃ​ഷ്ടി​ക​ളാ​ണ്. തൊ​ണ്ടി മു​ത​ലും ദൃക്സാ​ക്ഷി​യും പു​തി​യ ത​ല​മു​റ​യി​ലെ സി​നി​മയാണ്. അ​ത് ഏ​റ്റ​വും മി​ക​ച്ച​ ചിത്രമാണ് , സിദ്ദിഖ് ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ പറഞ്ഞു.

മ​റ​ക്കാ​ൻ പ​റ്റാ​ത്ത ഒ​രു​പി​ടി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. അ​ത്​ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് നി​സ്സാ​ര​മ​ല്ല. ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത ഒ​രു പേ​ര്​ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ്, ഞാ​ൻ എ​ന്‍റെ ഗു​രു​നാ​ഥ​നാ​യ ഫാ​സി​ൽ സാ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട സി​നി​മ​യാ​യ ‘മ​റ​ക്കി​ല്ലൊ​രി​ക്ക​ലും’ എ​ന്ന പേ​ര് ത​ന്നെ ഈ ​പ​രി​പാ​ടി​ക്ക്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം- സംവിധായകൻ  വ്യക്തമാക്കി

മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് 10​ അനശ്വര കഥാപാത്രങ്ങളെ  കണ്ടെത്തിയത്. അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.

സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ്​ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിന്‍റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Director Siddique Opens Up About His favourite Movie Charaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.