'കിങ് ഓഫ് കൊത്ത'യുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യുന്നു; നഷ്ടമാകുന്നത് കോടികൾ, കാരണം ദുൽഖർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 24 നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടീസറിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രീകരണം പൂർത്തിയായെങ്കിലും ക്ലൈമാസ് മാറ്റി ചിത്രീകരിക്കാൻ തയാറെടുക്കുകയാണ് കിങ് ഓഫ് കൊത്ത ടീം. ഇന്ത്യ ടുഡെയാണ് ഇതുസംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാസിൽ ദുൽഖറും നിർമാതാക്കളും അത്ര സന്തുഷ്ടരല്ലത്രേ, ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാനയി കിങ് ഓഫ് കൊത്ത ടീം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടാതെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യാൻ മറ്റൊരു ഛായാഗ്രാഹകനെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

45 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യുന്നതോടെ 5 കോടിയോളം രൂപ അധികമാകുമെന്ന് ഇന്ത്യ ടു ഡെയുടെ റിപ്പോർട്ടിൽ പറയുന്നു. ദുൽഖറിന്റെ കരിയറിലെ ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തുന്ന ചിത്രമാണിത്.

 വൻ താരനിരയാണ് കിങ് ഓഫ് കൊത്തയിലെ അണിനിരക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് ജോസ്, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിർമാണ കമ്പനിയായ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്‌സ് ബിജോയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കുറുപ്പിന്റെ ഛായാഗ്രാഹകൻ നിമീഷ് രവിയും അരവിന്ദ് എസ് കശ്യപും ചേർന്നാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കുറുപ്പിന് ശേഷം ദുൽഖർ നായകനായെത്തുന്ന മലയാള ചിത്രമാണ് കിങ് ഓഫ് കൊത്ത.

Tags:    
News Summary - Dulquer Salmaan and team Not Happy with King of Kotha's climax,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.