സംവിധാനം ആര്യൻ ഖാൻ; വീണ്ടും ഷാറൂഖും സൽമാനും

ത്താൻ, ടൈഗർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാറൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുന്നായി റിപ്പോർട്ട്. കിങ് ഖാന്റെ മകൻ ആര്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന സ്റ്റാർഡം എന്ന വെബ് സീരീസാലാണ് ഖാന്മാർ വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം. ഇതിനായി ആര്യൻ സൽമാനെ സമീപിച്ചിട്ടുണ്ടത്രേ. ഇരുവരും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരം.  ആര്യന്റെ വെബ് സീരീസിൽ അതിഥി വേഷത്തിലാകും സൽമാൻ എത്തുക.

ഡ്രാമ വിഭാഗത്തിൽപ്പെടുന്ന വെബ് സീരീസാണ് സ്റ്റാർഡം. ബോബി ഡിയോൾ ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിക്കുന്നുണ്ട്. ഷാറൂഖ് ഖാനും  ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.നേരത്തെ ആര്യൻ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിൽ ഷാറൂഖ് അഭിനയിച്ചിരുന്നു. ഷാറൂഖ് ഖാനും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സൽമാനുള്ളത്.

നിലവിൽ തങ്ങളുടെതായ സിനിമ തിരക്കിലാണ് ഷാറൂഖും സൽമാനും. സാജിദ് നദിയാദ്‌വാലയുടെ ആക്ഷൻ-ത്രില്ലർ സിക്കന്ദറിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സുനിൽ ഷെട്ടി, രശ്മിക മന്ദാന,സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരൺ ജോഹറിന്റെദ ബുൾ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന സൽമാൻ ചിത്രങ്ങൾ. കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ സിനിമ. ഖാന്മാരുടെതായി വൈആർഎഫിന്റെ ടൈഗർ Vs പത്താൻ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

Tags:    
News Summary - Shah Rukh Khan and Salman Khan likely to star new web series!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.