'എന്റെ പേരിൽ അത് അനുവദിക്കില്ല'; മുന്നറിയിപ്പുമായി സൽമാൻ ഖാൻ

തന്റെ പേരിൽ പണം തട്ടിപ്പ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി നടൻ സൽമാൻ ഖാൻ. നടനും സംഘവും യു.എസ് പര്യടനം നടത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്‍റെ നിജ സ്ഥിതി വെളിപ്പെടുത്തികൊണ്ടാണ് തന്റെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കമെന്ന് നടൻ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പ്രതികരണം.

താനോ തന്റെ ടീം അംഗങ്ങളോ യു.എസിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടില്ലെന്നും ഇത്തരത്തിൽ തന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സൽമാൻ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

'സൽമാൻ ഖാനോ അദ്ദേഹത്തിന്റെ ഏതെങ്കിലും അനുബന്ധ കമ്പനികളോ ടീം അംഗങ്ങളോ 2024-ൽ യു.എസിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടില്ലെന്ന്അറിയിക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ അത് പൂർണ്ണമായും വ്യാജമാണ്. അത്തരം ഇവൻ്റുകൾ പ്രോത്സാഹിപ്പിക്കുന്ന ഇമെയിലുകളോ സന്ദേശങ്ങളോ പരസ്യങ്ങളോ വിശ്വസിക്കരുത്. സൽമാൻ ഖാൻ്റെ പേര് വ്യാജമായി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും'. എന്നാണ് കുറിപ്പിന്റെ പൂർണ്ണരൂപം.

മനീഷ് ശർമ സംവിധാനം ചെയ്ത ടൈഗർ 3യിലാണ് സൽമാൻ അവസാനമായി അഭിനയിച്ചത്. വാർ 2, ആൽഫ എന്നീ സ്പിൻ-ഓഫുകൾ എന്നിവ ഉൾപ്പെടുന്ന വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ചിത്രം. സാജിദ് നദിയാദ്‌വാലയുടെ ആക്ഷൻ-ത്രില്ലർ സിക്കന്ദറിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സുനിൽ ഷെട്ടി, രശ്മിക മന്ദാന,സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരൺ ജോഹറിന്റെ ദ ബുൾ,  യഷ് രാജ് ഫിലിംസിന്റെ ടൈഗർ Vs പത്താൻ എന്നിവയും സൽമാന്റേതായി അണിയറയിൽ ഒരുന്നുണ്ട്.



Tags:    
News Summary - Salman Khan issues official notice to warn fans about fake US show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.