കോവിഡ്​ സ്​ഥിരീകരിച്ചതിന്​ ശേഷം ഷൂട്ടിങ്ങിന്​ പോയി; ബോളിവുഡ്​ താരം ഗൗഹർ ഖാനെതിരെ കേസ്

മുംബൈ: കോവിഡ്​ 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന്​ ബോളിവുഡ്​ താരം ഗൗഹർ ഖാനെതിരെ കേസ്​. മഹാരാഷ്​ട്രയിൽ കോവിഡ്​ രണ്ടാം തരംഗത്തിന്​​ പിന്നാലെയാണ്​ സംഭവം.

കോവിഡ്​ വ്യാപനം തടയുന്നതിന്​ ബ്രിഹാൻ മുംബൈ കോർപറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിക്കാത്തതിനും അശ്രദ്ധമായി പെരുമാറിയതിനുമാണ്​ കേസ്​. ഗൗഹർ ഖാന്​ വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയത്​ സംബന്ധിച്ച്​ അധികൃതർ സ്റ്റാമ്പ്​ പതിക്കാനെത്തിയപ്പോൾ വാതിൽ തുറന്നില്ലെന്നതാണ്​ കേസ്​.

താരത്തിന്‍റെ പേര്​ വെളിപ്പെടുത്താതെ മുംബൈ ​പൊലീസ്​ ട്വിറ്ററിലൂടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ്​ താരം കോവിഡ്​ മാനദണ്ഡങ്ങൾ പാലി​ച്ചില്ലെന്നും കോവിഡ്​ സ്​ഥിരീകരിച്ചിട്ടും ഷൂട്ടിങ്ങിൽ പ​െങ്കടുത്തുവെന്നും പൊലീസ്​ പറഞ്ഞു. നഗരത്തിന്‍റെ സുരക്ഷിതത്വത്തേക്കാൾ മറ്റൊന്നിനും പ്രധാന്യം നൽകില്ലെന്നും താരത്തിനെതിരെ കേസെടുത്തതായും അവർ കൂട്ടിച്ചേർത്തു.

മഹാരാഷ്​ട്രയിൽ കോവിഡിന്‍റെ രണ്ടാംവരവിൽ പ്രതിദിനം 10,000ത്തിൽ അധികം പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 24 മണിക്കൂറിനുള്ളിൽ 16,660 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതോടെ മിക്കയിടത്തും ലോക്​ഡൗൺ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. 


Tags:    
News Summary - FIR against Gauahar Khan for shooting despite testing COVID-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.