'ആ കൂട്ടായ്മയിൽ ഞാൻ ഭാഗമല്ല''; പുതിയ സംഘടനയിലില്ലെന്ന് ലിജോ ജോസ്

മലയാള സിനിമ വ്യവസായത്തിൽ പുതിയ സംഘടന രൂപികരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 'പ്രൊഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന് പേരിട്ടുള്ള സംഘടനയെ സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരായിക്കും നയിക്കുക. പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ആഷിക്ക് അബു പറഞ്ഞിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഇതിന്‍റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സംഘടനയിൽ ഇപ്പോൾ ഭാഗമല്ലെന്ന് ലിജോ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ ഈ കാര്യം പറയുന്നത്. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്നാൽ തന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെയല്ലെന്നും ലിജോ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

'മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,' ലിജോ ജോസ് എഴുതിയത്.



Tags:    
News Summary - lijo jose pellissery confirms he is not in progressive flm makers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.