ഗംഗുഭായ്​ വിവാദം; സഞ്​ജയ്​ ലീല ബൻസാലിക്കും ആലിയക്കും നോട്ടീസ്​

മുംബൈ: ഗംഗുഭായ്​ കത്തിയാവാഡി സിനിമയുമായി ബന്ധ​െപ്പട്ട്​ സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലി, നടി ആലിയ ഭട്ട്​, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ നോട്ടീസ്​. ക്രിമിനൽ മാനനഷ്​ട കേസുമായി ബന്ധപ്പെട്ട്​ അഡീഷനൽ ചീഫ്​ മെട്രോ​െപാളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ നോട്ടീസ്​ അയച്ചത്​. മേയ്​ 21ന്​ മുമ്പ്​ കോടതിയിൽ ഹാജരാകാനാണ്​ നിർദേശം.

കാമാത്തിപുരയിലെ ഗംഗുഭായ്​ എന്ന കഥാപാത്രത്തെയാണ്​ ആലിയ അവതരിപ്പിക്കുന്നത്​. ഗംഗുഭായ്​യുടെ വളർത്തുമകനെന്ന്​ അവകാശപ്പെടുന്ന ബാബു രാവ്​ജി ഷായാണ്​ മാനനഷ്​ട കേസ്​ നൽകിയിരിക്കുന്നത്​.

ഹുസൈൻ സെയ്​ദിയുടെ പുസ്​തകമായ മാഫിയ ക്യൂൻസ്​ ഒാഫ്​ മുംബൈയെ അടിസ്​ഥാനമാക്കിയാണ്​ ചിത്രം. പുസ്​തകത്തിലെ ഗംഗുഭായ്​ കത്തിയാവാഡിയുടെ ഭാഗം മാതാവിനെ അപകീർത്തികരമായി ചിത്രീകരിച്ചിരിക്കുന്നതാണെന്നും പ്രശസ്​തിക്കും പണത്തിനും വേണ്ടി മാതാവിന്‍റെ പേര്​​ കളങ്കപ്പെടുത്തുന്ന​ുവെന്നും പരേതയായ മാതാവിന്‍റെ സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. അതിനാൽ സിനിമ നിരോധിക്കണമെന്നാണ്​ ആവശ്യം.

നേരത്തേ മുംബൈ സിവിൽ കോടതിയെ ഷാ സമീപിച്ചെങ്കിലും കോടതി ഹരജി നിരസിച്ചിരുന്നു. പുസ്​തകം പ്രസിദ്ധീകരിക്കുന്നത്​ നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പുസ്​തകം 2011ൽ പബ്ലിഷ്​ ചെയ്​തതാണെന്നും 2020 ഡിസംബറിലാണ്​ ഹരജി സമർപ്പിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു. ഗംഗുഭായ്​യുടെ വളർത്തുമകനാണെന്ന്​ തെളിയിക്കാൻ കഴിയുന്ന രേഖകൾ ഷാ യുടെ കൈവശമില്ലെന്നും കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - Gangubai Kathiawadi defamation case Mumbai court summons Alia Sanjay Leela Bhansali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.