റൊമാന്റിക് ചിത്രങ്ങളിലൂടെ ബോളിവുഡിൽ മേൽവിലാസം കണ്ടെത്തിയ നടനാണ് ഇമ്രാൻ ഖാൻ. 2008 ൽ സിനിമാ ജീവിതം ആരംഭിച്ച നടന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ ഇപ്പോഴും ഇമ്രാൻ ഖാന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.
സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടനുളളത്.സോഷ്യൽ മീഡിയയിലൂടെ തന്റെ കാഴ്ചപാടും സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 'ഐ ഹേറ്റ് ലവ് സ്റ്റോറി' എന്ന ചിത്രത്തെ കുറിച്ച് നടൻ പങ്കുവെച്ച വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ചിത്രത്തിലെ ടൈറ്റിലിനെ നർമപരമായി അഭിസംബോധന ചെയ്തുകൊണ്ടാണ് സിനിമയെ കുറിച്ച് വാചാലനായത്.
'I Hate Luv Storys' എന്നുളള സിനിമയുടെ പേരിലെ അക്ഷരവിന്യാസത്തെ കുറിച്ച് ആദ്യം തുടങ്ങാം. തെറ്റായ കാലിൽ ഷൂസ് ധരിച്ചതു പോലെയാണ് എനിക്ക് തോന്നിയിരുന്നത്. എന്നാൽ സഖ്യാശാസ്ത്ര പ്രകാരമായിരുന്നു അക്ഷരങ്ങൾ കശാപ്പ് ചെയ്തത്. ഇതിൽ തനിക്ക് പങ്കില്ലെങ്കിലും 13 വർഷത്തിന് ശേഷവും സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നു- ഇമ്രാൻ തുടർന്നു.
ചിത്രത്തിന്റെ സംവിധായകൻ പുനിത് മൽഹോത്രയുടെ ഊർജ്ജം ഞങ്ങളെ അതിശയിപ്പിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ എനിക്ക് പുനിതുമായി മികച്ച ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. സിനിമാ വ്യവസായത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ഞങ്ങളുടെ ചിത്രം. അദ്ദേഹം കഥ പറഞ്ഞപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളിൽ ഒരു അധിക തിളക്കം ഉണ്ടായിരുന്നു.
അതുപോലെ തന്നെ എന്റെ സഹതാരമായ സോനം കപൂറിനെ എല്ലാവരേയും പോലെ ചിത്രീകരണം കഴിയുവരെ ആരാധനയോടെ ഞാൻ നോക്കി നിന്നു. ചിത്രത്തിൽ തന്റെ പ്രണയിനിയുടെ വേഷം അത്ര എളുപ്പമായിരുന്നില്ല ചെയ്യാൻ.
ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോ എന്റെ കൈയിലുണ്ട്. അതിൽ നിന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഞങ്ങൾ എല്ലാവരും എത്രത്തോളം ആസ്വദിച്ചെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്- ഇമ്രാൻ ഖാൻ സോനം കപൂറിനും സംവിധായകൻ ൽ പുനീത് മൽഹോത്രക്കൊപ്പമുളള ചിത്രത്തിനൊപ്പം കുറിച്ചു.
ഇമ്രാൻ- സോനം കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2010 ൽ പുനീത് മൽഹോത്ര സംവിധാനം ചെയ്ത ചിത്രമാണിത്. ബോക്സോഫീസിൽ മികച്ച വിജയം നേടാൻ ചിത്രത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.