മലയാള സിനിമയുടെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന് 73ാം പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ. 'പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
1951 ജനുവരി 5 ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായിട്ടാണ് ജഗതി ശ്രീകുമാർ ജനിച്ചത്. ചെറുപ്പം മുതലെ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്ന ജഗതി, മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് ആറാം വയസിൽ അച്ഛൻ തിരക്കഥ രചിച്ച 'അച്ഛനും മകനും' എന്ന ചിത്രത്തിൽ അഭിനയിച്ചു. മാസ്റ്റർ അമ്പിളി എന്ന പേരിലാണ് സിനിമയിൽ എത്തുന്നത്.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ. എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് ജഗതി മുഖ്യധാരസിനിമയുടെ ഭാഗമാകുന്നത്.1975 ൽ റിലീസ് ചെയ്ത ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യവേഷം ചെയ്തത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജഗതി ഒപ്പം കൂടി. അഭിനയം മാത്രമല്ല കല്യാണ ഉണ്ണികൾ, അന്നകുട്ടി കോടമ്പാക്കം വിളിക്കുന്നു തുടങ്ങിയ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.