മലയാള സിനിമ നിർമാണ രംഗത്തേക്ക്​ ജോൺ എബ്രഹാം; ആദ്യ ചിത്രം 'മൈക്ക്​'

മുംബൈ: മലയാള സിനിമ നിർമാണ രംഗത്ത്​ ചുവടുപ്പി​ക്കാനൊരുങ്ങി ബോളിവുഡ്​ താരം ജോൺ എബ്രഹാം. വിഷ്​ണു പ്രസാദ്​ സംവിധാനം ചെയ്യുന്ന 'മൈക്ക്​' എന്ന ചിത്രം ​ജോൺ എബ്രഹാമിന്‍റെ ജെ.എ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിലാണ്​ നിർമിക്കുക.

അനശ്വര രാജനും പുതുമുഖ നടൻ രഞ്​ജിത്​ സഞ്​ജീവും​ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും​. ജിനു ജോസഫ്​, അക്ഷയ്​ രാധാകൃഷ്​ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക്​ അക്​ബർ അലിയാണ്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​.

ബുധനാഴ്ച മൈസൂരിൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധരംശാല എന്നിവയാണ്​ മറ്റു പ്രധാന ലൊക്കേഷനുകൾ.

മോഡലിങ്​ രംഗത്ത്​ അരങ്ങേറ്റം കുറിച്ച ജോൺ എബ്രഹാം നിരവധി മ്യൂസിക്​ ആൽബങ്ങളിലും അഭിനയിച്ചിരുന്നു. 2003ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു പാതി മലയാളികൂടിയായ ജോൺ എബ്രഹാമിന്‍റെ സിനിമ അരങ്ങേറ്റം. 

Tags:    
News Summary - John Abraham to produce his first Malayalam film titled Mike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.