മലയാള സിനിമ നിർമാണ രംഗത്തേക്ക് ജോൺ എബ്രഹാം; ആദ്യ ചിത്രം 'മൈക്ക്'
text_fieldsമുംബൈ: മലയാള സിനിമ നിർമാണ രംഗത്ത് ചുവടുപ്പിക്കാനൊരുങ്ങി ബോളിവുഡ് താരം ജോൺ എബ്രഹാം. വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന 'മൈക്ക്' എന്ന ചിത്രം ജോൺ എബ്രഹാമിന്‍റെ ജെ.എ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിലാണ് നിർമിക്കുക.
അനശ്വര രാജനും പുതുമുഖ നടൻ രഞ്ജിത് സഞ്ജീവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്ബർ അലിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച മൈസൂരിൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധരംശാല എന്നിവയാണ് മറ്റു പ്രധാന ലൊക്കേഷനുകൾ.
മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ച ജോൺ എബ്രഹാം നിരവധി മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിരുന്നു. 2003ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു പാതി മലയാളികൂടിയായ ജോൺ എബ്രഹാമിന്‍റെ സിനിമ അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.