മുംബൈ: മുതിർന്ന ഗായിക ലതാ മങ്കേഷ്കർ കോവിഡ് മുക്തയായി. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലുള്ള ഗായിക കോവിഡിൽ നിന്നും ന്യൂമോണിയയിൽ നിന്നും മുക്തി നേടിയ വിവരം മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് അറിയിച്ചത്.
ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്കറിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.
കോവിഡ് പോസിറ്റീവായി ജനുവരി എട്ടിനാണ് 92കാരിയായ ഗായികയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യാവസ്ഥ വഷളാവുകയായിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മങ്കേഷ്‌കർ, 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.