മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് അടുത്തിടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്തരിച്ച ഇതിഹാസ ഗായകൻ ജഗ്ജീത് സിങ്ങിന്‍റെ ജീവിതത്തിലെ പുറത്തറിയാത്ത ഒരു സംഭവത്തെക്കുറിച്ചാണ് മഹേഷ് ഭട്ട് പറഞ്ഞത്.

1990ലെ ഒരു വാഹനാപകടത്തിൽ ജഗ്ജീത് സിങ്ങിന്‍റെ മകൻ മരിച്ചിരുന്നു. അന്ന് മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് ബന്ധപ്പെട്ട ജൂനിയർ ഉദ്യോഗസ്ഥന് കൈക്കൂലി നൽകേണ്ടി വന്നു എന്നാണ് മഹേഷ് ഭട്ട് വെളിപ്പെടുത്തിയത്. താൻ സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ സാരാൻഷ് എന്ന ചിത്രത്തിൽ ജഗ്ജീത് സിങ്ങിന്‍റെ ജീവിതത്തിൽനിന്നുള്ള നിരവധി സംഭവങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും ഭട്ട് പറഞ്ഞു.

20-ാമത്തെ വയസ്സിലായിരുന്നു ജഗ്ജീത് സിങ്ങിന്‍റെ മകന്‍റ അപകട മരണം. ഇതിനുശേഷം അദ്ദേഹത്തിന്‍റെ ഭാര്യയും ഗായികയുമായ ചിത്ര പാടുന്നത് പൂർണമായും നിർത്തി. 2009ൽ ജഗ്ജീത് സിങ്ങിന്‍റെ മകളും മരിച്ചു. 2011ലായിരുന്നു ജഗ്ജീത് സിങ്ങിന്‍റെ മരണം. ഹിന്ദി സിനിമയിലെ കാലാതീതമായ പല ക്ലാസിക്കുകളും ജഗ്ജീത് സിങ്ങിന്‍റെ ശബ്ദത്തിലൂടെയാണ് അനശ്വരമായത്.

സത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തി -എ.ആർ റഹ്മാനെക്കുറിച്ച് ഐശ്വര്യ രജനികാന്ത്

മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയാണ് രജനികാന്ത്. ഈ ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ച എ.ആർ. റഹ്മാനെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

സത്യസന്ധനും സത്യത്തിനൊപ്പം നിൽക്കുന്ന ആളുമാണ് എ.ആർ. റഹ്മാൻ എന്നാണ് ഐശ്വര്യയുടെ അഭിപ്രായം. ഇന്നത്തെ കാലത്ത് ജീവിക്കാനുള്ള ശക്തിയുടെ ഉദാഹരണമാണ് അദ്ദേഹം. സിനിമയുടെ മേക്കിങ്ങിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. സിനിമയിലും ജീവിതത്തിലും മികച്ച പിന്തുണയാണ് നൽകിയത്. അദ്ദേഹവുമായുള്ള ബന്ധം വളരെ അമൂല്യമാണ് -ഐശ്വര്യ പറഞ്ഞു.

Tags:    
News Summary - Mahesh Bhatt Reveals Jagjit Singh Had To Pay bribe To Get Son's Dead Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.