ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഭ്രമയുഗത്തിലെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ചർച്ചയായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് മേറോണക്‌സ് സേവ്യര്‍ ആണ് ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പിന് പിന്നിൽ.
ഭ്രമയുഗത്തിലേത് മമ്മൂട്ടിയുടെത് വളരെ സ്പെഷ്യലായ കഥാപാത്രമാണെന്നാണ് മേറോണക്‌സ് സേവ്യര്‍ പറയുന്നത്. ഒരു ടെലിവിഷൻ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഭയങ്കര സപ്പോർട്ട് ആയിരുന്നെന്നും ലുക്കിന്റെ കാര്യത്തിൽ ഒരു വലിയ പ്ലാൻ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും റോണക്‌സ് സേവ്യര്‍ പറഞ്ഞു.
'ഭ്രമയുഗത്തിലെത് മമ്മൂട്ടിയുടെ ഏറെ സ്പെഷലായ കഥാപാത്രമാണ്. ആ വേഷം അത്രയും ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാൻ തീരുമാനിച്ചത്. ചിത്രത്തിൽ ഇപ്പോഴത്തെ ലുക്ക് വച്ച് കൊടുക്കാന്‍ പറ്റുന്ന ഗെറ്റപ്പാണ് നോക്കിയത്. നാച്ചുറലായ ലുക്കാണ് നല്‍കാന്‍ ശ്രമിച്ചത്. കൂടാതെ കഥാപാത്രത്തിനായി ഒരു പല്ല് എക്‌സ്ട്രാ വച്ചിട്ടുണ്ട്. അതൊക്കെ അവസാന ചര്‍ച്ചയിൽ ഉണ്ടായതാണ്. സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞു. പിന്നീട് മമ്മൂക്കയുമായി സംസാരിച്ച്, അത് പരീക്ഷിച്ചു
മമ്മൂക്ക ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അതിനായി അദ്ദേഹം ഒരു വലിയ പ്ലാന്‍ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു സിനിമയില്‍ എന്ത് ലുക്കാണ് വേണ്ടത് എന്ന് അദ്ദേഹത്തിനും വ്യക്തമായ ധാരണയുണ്ട്. ഒരു കഥാപാത്രം ചെയ്യാന്‍ തയാറായാല്‍ ലുക്കിനെ കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്'-റോണക്സ് പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് : മെൽവി ജെ. ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.