സൂര്യക്ക് പിറന്നാൾ ആശംസകളുമായി സ്വന്തം ദേവ

സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി.ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി എന്ന സിനിമയിലെ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട രജനികാന്തിന് ജന്മദിനാശംസകൾ, എപ്പോഴത്തെയും പോലെ വരും വർഷങ്ങളിലും നിങ്ങൾക്ക് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ കഴിയട്ടെ. എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക'- മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രജനിക്ക് പിറന്നാൾ ആശംസൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും എത്തിയിട്ടുണ്ട്.

അതേസമയം രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ദളപതി’ വീണ്ടും തിയറ്ററുകളിലെത്തിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’യിൽ മമ്മൂട്ടിയും രജനികാന്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിലാണ് ‘ദളപതി’ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. ദേവയായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്.


Tags:    
News Summary - Mammootty birthday wishes for Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.