മമ്മൂട്ടിയുടെ 'കാതൽ'! അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. നടിയുടെ മൂന്നാമത്തെ മലയാളം ചിത്രമാണിത്. മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്  കാതൽ നിർമിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രം വൈറൽ ആവുകയാണ്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ചിത്രമെന്ന് തിയറ്ററുകളിൽ എത്തുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.'ദി മാൻ ഓൺ ദി മൂവ്' എന്ന് കുറിച്ചുകൊണ്ടാണ് മെഗാസ്റ്റാറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

മമ്മൂട്ടി കമ്പനി നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Mammootty Kampany Shares Exclusive Megastars Kathal Location Pic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.