നേതാക്കള്‍ സമീപിച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

പ്രേക്ഷകർ ആഘോഷമാക്കിയ മടങ്ങി വരവാണ് നടി മഞ്ജു വാര്യരുടേത്. 'ഹൗ ഓൾഡ് ആർ യു' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ‍യാണ് വർഷങ്ങൾക്ക് ശേഷം നടി മടങ്ങി എത്തിയത്. ഇതിന് ശേഷം മഞ്ജുവിനായി കഥകൾ ഒരുങ്ങുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മഞ്ജുവാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം.  ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു  മഞ്ജു..

'തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിച്ച് കൊണ്ട് നേതാക്കൾ സമീപിച്ചിട്ടുണ്ട്. ഏതൊക്കെ മണ്ഡലത്തിന്റെ പേര് പറഞ്ഞു. എന്നാൽ എനിക്ക് അതിനുള്ള കഴിവും താൽപര്യവുമില്ല. രാഷ്ട്രീയത്തിലൂടെയല്ലാതെ ജനങ്ങളെ സേവിക്കാനുള്ള കഴിവേ എനിക്കുള്ളൂ. അധികം രാഷ്ട്രീയം ഫോളോ ചെയ്യാറുമില്ല. അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ നോക്കാറുണ്ട്. ഒരുവിധം നേതാക്കളെയൊക്കെ കണ്ടാല്‍ അറിയാം'- മഞ്ജു വാര്യർ പറഞ്ഞു.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്ലാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം. ആയിഷ, കയറ്റം, വെള്ളരി പട്ടണം, തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ മറ്റ് ചിത്രങ്ങൾ.

Tags:    
News Summary - Manju Warrier Opens Up About Her Political Views, went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.