മുംബൈ: ഫാമിലിമാൻ 2 സീരിസിൽ നടൻ മനോജ് ബാജ്പേയിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ രാംഗോപാൽ വർമ. റിയലിസ്റ്റാക്കായ ജെയിംസ് ബോണ്ട് ചിത്രമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാംഗോപാൽ വർമ്മയുടെ ഈ വാക്കുകൾ പുരസ്കാര നേട്ടത്തിന് സമാനമാണെന്ന് മനോജ് ബാജ്പേയും മറുപടി നൽകി. രാംഗോപാൽ വർമയുടെ സത്യ എന്ന ചിത്രത്തിലൂടെയാണ് മനോജ് ബാജ്പേയി ബോളിവുഡിൽ സ്ഥാനമുറപ്പിക്കുന്നത്.
"ഫാമിലി മാൻ 2 ഒരു റിയലിസ്റ്റിക്കായ ജെയിംസ് ബോണ്ട് ചിത്രത്തെ പോലെയുണ്ട്. കുടുംബം, ആക്ഷൻ, വിനോദം എന്നീ ചേരുവകൾ ഉൾപ്പെടുത്തിയൊരുക്കിയ ചിത്രത്തിലെ വേഷം അതി നാടകീയമാക്കാതെ യഥാർഥത്തോടെ അവതരിപ്പിക്കാൻ മനോജ് ബാജ്പേയിക്ക് കഴിഞ്ഞൂ" -രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു. ട്വീറ്റിന് മറുപടിയായി "ഇതാണ് എന്റെ അവാർഡ് !!! നന്ദി രാമു." എന്നായിരുന്നു മനോജ് ബാജ്പേയിയുടെ റിട്വീറ്റ്.
മനോജ് ബാജ്‌പേയിയോടൊപ്പം പ്രിയാമണി, സാമന്ത അകിനേനി തുടങ്ങിയവരാണ് സീരിസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ ചിത്രത്തിൽ
ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് മനോജ് ബാജ്‌പേയിയുടെ കഥാപാത്രം. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്‌പോരാളിയായാണ് സാമന്ത എത്തുന്നത്.
സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.