ബോളിവുഡില്‍ ഏറെക്കാലമായുള്ള ചര്‍ച്ചയാണ് ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിതാ ഇപ്പോള്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്.
തന്റെ പുതിയ ചിത്രം 'ഗംഗുഭായ് കത്യവാടി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രണ്‍ബീറുമായുള്ള വിവാഹത്തെ കുറിച്ച് താരം മനസ്സ് തുറന്നത്. കോവിഡ് ഇല്ലായിരുന്നെങ്കില്‍ തങ്ങളിന്ന് വിവാഹിതരായേനേ എന്ന് രണ്‍ബീര്‍ രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എപ്പോഴാണ് രണ്‍ബീറുമായുള്ള വിവാഹമെന്നായിരുന്നു ചോദ്യം.
അദ്ദേഹം പറഞ്ഞത് ശരിയാണ്. പക്ഷേ എന്റെ മനസില്‍ എത്രയോ കാലമായി ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചതാണ് -എന്നായിരുന്നു ആലിയയുടെ മറുപടി.
2018ല്‍ സോനം കപൂറിന്റെ വിവാഹ സല്‍ക്കാരത്തില്‍ ഒരുമിച്ച് പങ്കെടുത്തപ്പോഴാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നെന്ന സൂചന ആദ്യം പുറത്തുവന്നത്.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര'യാണ് രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം. 2022 സെപ്റ്റംബര്‍ 9ന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.