നടൻ രജനികാന്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രജനിയുടെ പ്രവർത്തിയിൽ ക്ഷുഭിതരാണ് ഒരു വിഭാഗം ആരാധകർ.
ഇപ്പോഴിതാ വിഷയത്തിൽ നടനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകുമെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. ജയിലർ, ഹുകും എന്നി ഹാഷ്ടാഗിനൊപ്പമായിരുന്നു കുറിപ്പ്.
'കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്...എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും'. എന്നായിരുന്നു കുറിപ്പ്. മന്ത്രിയുടെ കുറിപ്പ് വൈറലായിട്ടുണ്ട്. നേരത്തെ ജയിലറിലെ വിനായകന്റെ പ്രകടനത്തെ ശിവൻക്കുട്ടി അഭിനന്ദിച്ചിരുന്നു.
ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി ജയിലർ മുന്നേറുകയാണ്. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം 400 കോടി കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.
റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് പ്രതിനായകൻ. കാമിയോ റോളിലെത്തിയ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിലുണ്ട്. രമ്യ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.