ഹൈദരാബാദ്: ‘പുഷ്പ 2’ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ റിമാൻഡ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം ഹൈകോടതി തള്ളി.
മണിക്കൂറുകൾക്ക് മുമ്പ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ഇതേ സമയം തെലങ്കാന ഹൈകോടതി നടന്‍റെ ഹരജി പരിഗണിക്കുകയായിരുന്നതിനാൽ ജയിലിലേക്ക് അയച്ചിരുന്നില്ല. ഒടുവിൽ, ഹൈകോടതിയിൽനിന്ന് ഇടക്കാല ജാമ്യം ലഭിച്ചതോടെ നടന് ജയിലിൽ പോകേണ്ട സാഹചര്യം ഒഴിവായി.
ഇന്ന് ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാൽ പൊലീസിനോട് നടൻ കയർത്തിരുന്നു. നടന്‍റെ ബോഡി ഗാർഡ് സന്തോഷും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടന്‍റെ വിശദ മൊഴി രേഖപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.
సంధ్య థియేటర్ ఘటన కేసులో అల్లు అర్జున్ అరెస్ట్ ..#alluarjun #pushpa2 #alluarjunarrest #tv9telugu #breakingnews pic.twitter.com/xbph6jYHGS
— TV9 Telugu (@TV9Telugu) December 13, 2024
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ പിറ്റേന്ന് തന്നെ പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.
നടനെതിരെ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം, തീയേറ്റർ മാനേജ്മെന്‍റ് എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നടൻ തിയറ്ററിൽ വരുന്നതിനു മുന്നോടിയായി മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വലിയ തേതിൽ ആളുകൾ എത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റർ മാനേജ്മെന്‍റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്‍റെയും തിയേറ്റർ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
🥺🥺🥺#AlluArjunArrest #AlluArjun pic.twitter.com/TQu2fbKLZR
— Let's X OTT GLOBAL (@LetsXOtt) December 13, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.