തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് നയൻതാര. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച താരം ഇന്ന് സൗത്തിന്ത്യയുടെ ലേഡിസൂപ്പർസ്റ്റാറാണ്. ഇപ്പോഴിതാ തന്റെ സിനിമ യാത്രയെക്കുറിച്ച് നടി പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ അടുത്ത ചിത്രം ആറാം തലമുറയിൽപ്പെട്ട താരത്തിനൊപ്പമാണെന്നാണ് നടി പറഞ്ഞത്.
'ഞാൻ ജോലി ചെയ്യുന്ന ആറാം തലമുറയിലെ നടനാണ് കവിൻ. രജനികാന്ത് സാർ, മോഹൻലാൽ സാർ, മമ്മൂട്ടി സാർ എന്നിവരാണ് ഒന്നാം തലമുറയിലുള്ളത്. അജിത് സാറും വിജയ് സാറുമാണ് രണ്ടാമത്. സൂര്യ സാറും വിക്രം സാറും മൂന്നാമത്. നാലമത് ധനുഷും ചിമ്പുവുമാണണ്. അടുത്തത് ശിവകാർത്തികേയൻ. ആറാം തലമുറക്കാരനാണ് കവിൻ- നയൻതാര പറഞ്ഞു.
ലിഫ്റ്റ്, ദാദ എന്നീ ചിത്രങ്ങളിലൂടെയാണ് കവിൻ ശ്രദ്ധേയനാകുന്നത്. നയൻതാരയും കവിനും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നയൻതാരയുടെതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.