മോഹന്‍ലാലിന്റെ അമ്മക്ക് വേണ്ടി പാട്ടുപാടി കുഞ്ഞ് ആവിര്‍ഭവ്; പിറന്നാൾ ആഘോഷമാക്കി മോഹൻലാലും പ്രണവും -വിഡിയോ

മ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ.ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുംസാന്നിധ്യത്തിൽ കൊച്ചി എളമക്കരയിലെ വീട്ടിൽ വച്ചായിരുന്നു ആഘോഷം നടന്നത്. ലളിതമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോയായ സൂപ്പർസ്റ്റാർ സിങ്ങർ 3 ലെ വിജയിയായ കുഞ്ഞുഗായകൻ ആവിർഭവ് മോഹൻലാലിന്റെ അമ്മക്ക് വേണ്ടി ഗാനം ആലപിച്ചു.1965 ല്‍ റിലീസ് ചെയ്ത റോസി എന്ന സിനിമയിൽ പി.ഭാസ്കരൻ രചിച്ച് യേശുദാസ് ആലപിച്ച ''അല്ലിയാമ്പല്‍ കടവില്‍'' എന്ന ഗാനമാണ് ആലപിച്ചത്. മോഹൻലാലിന്റെ ഫാൻ പേജായ 'The Complete Actor Mohanlal' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആവിർഭവിന്റെ പാട്ടും പിറന്നാൾ ദിനത്തിലെ ചിത്രങ്ങളും പുറത്തു വന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണ് മോഹൻലാലിന്റെ അമ്മ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനം മോഹൻലാൽ അമ്മക്കൊപ്പം എളമക്കരയിലെ വീട്ടിലുണ്ടാകും. ഭാര്യ സുചിത്ര‍യും മകനും നടനുമായ പ്രണവും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

Full View


Tags:    
News Summary - Mohanlal Celebrate Mother Santhakumari's Birthday, video and photo went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.